Kerala NewsLatest NewsLocal NewsUncategorized

ദിവസങ്ങളായി നിർത്തിയിട്ടിരുന്ന കാർ പരിശോധിച്ച എക്സൈസ് സംഘത്തിന് ലഭിച്ചത് വൻ മയക്കുമരുന്ന് ശേഖരം

തിരുവനന്തപുരം: ദിവസങ്ങളായി നിർത്തിയിട്ടിരുന്ന കാർ പരിശോധിച്ച എക്സൈസ് സംഘം നടുങ്ങി. സീറ്റിനടയിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്നുകളുടെ വമ്പൻ ശേഖരം. തിരുവനന്തപുരം പേയാടാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്.

പേയാട്ടെ സിനിമാ തിയേറ്റർ പരിസരത്ത് കഴിഞ്ഞ പത്തു ദിവസങ്ങളായി നിർത്തിയിട്ടിയിരിക്കുകയായിരുന്ന കാറിൽ നിന്നാണ് എക്സൈസ് സംഘം 50 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് രാത്രിയിലാണ് എക്സൈസ് സംഘം എത്തിയത്. കാർ പൂട്ടിയ നിലയിലായിരുന്നു.

തുടർന്ന് പൂട്ടു പൊളിച്ച് സംഘം കാർ പരിശോധിച്ചപ്പോൾ പിൻ സീറ്റിന് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. 10 പായിക്കറ്റുകളിലായിട്ടായിരുന്നു ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്. ഓരോ പാക്കറ്റിനും നാലു മുതൽ ആറു കിലോ വരെ ഭാരം ഉണ്ടായിരുന്നതായും ഇവയിൽ ചില പാക്കറ്റുകൾ എന്തോ കടിച്ചു പൊട്ടിച്ച നിലയിലായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button