Kerala NewsLatest NewsNationalNews

സച്ചിന്‍ ആഞ്ഞടിച്ചപ്പോള്‍ വിദേശിപ്പട ഗ്രൗണ്ടിനു പുറത്ത്, ഭാരതീയരെ മാന്തിയാല്‍ വലിച്ചു കീറുമെന്ന് കൃഷ്‌ണകുമാര്‍

ഇന്ത്യയിലെ കര്‍ഷക സമരം രാജ്യാന്തര ശ്രദ്ധനേടിയതോടു കൂടി നിരവധി സെലിബ്രിറ്റികള്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇവര്‍ക്കെതിരെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള ഇതിഹാസ താരങ്ങളും നിലപാടെടുത്തതോടെ വിവാദം ആഗോളതലത്തില്‍ കത്തികയറുകയാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നടന്‍ കൃഷ്‌ണകുമാര്‍ ഫേസ്ബുക്കില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.

ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്‌മാനായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ചപ്പോള്‍ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായെന്നും, ഭാരതീയരെ മാന്തിരായാല്‍ വലിച്ചു കീറും എന്നതാണ് പുതിയ ഇന്ത്യയെന്ന് കൃഷ്‌ണകുമാര്‍ പറയുന്നു. കഴിഞ്ഞദിവസമാണ് കൃഷ്‌ണകുമാര്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്.

കൃഷ്‌ണകുമാറിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

‘ഭാരതം ഒരു ശക്തമായ ഒരു രാജ്യമാണ്.. ഭാരതീയര്‍ അതി ശക്തരും. നമ്മള്‍ ഒരു വലിയ കുടുംബമാണ്. കുടുംബത്തില്‍ നിറയെ സന്തോഷവും ഇടയ്ക്കു ചില ദുഖങ്ങളും അത് ചിലപ്പോ കൊച്ചു കൊച്ചു പ്രശ്നങ്ങളുമായി മാറാം. നല്ല കുടുംബവും കുടുംബ നാഥനും ഉള്ളതിനാല്‍ നമുക്കത് തീര്‍ക്കാവുന്നതേയുള്ളു.. അവിടെയാണ് പരാചിതരായ അയവക്കകാരുടെ റോള്‍..അതും ഇതുവരെ കേള്‍ക്കാത്ത ചില “സെലിബ്രിറ്റിസിന്റെ” രംഗപ്രവേശം.കുത്തിത്തിരിപ്പിനായി ചില വ്യാജ പ്രചരണങ്ങളുമായി ഒന്ന് പണിതു നോക്കി.. കര്‍ഷകര്‍ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്. അവര്‍ സന്തുഷ്ടരും, അവര്‍ അവരുടെ കൃഷിയിടങ്ങളിലുമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതും. ചില ഡമ്മി കര്‍ഷകര്‍ ഡല്‍ഹിയില്‍ കാട്ടിക്കൂട്ടിയ വ്യാജ കര്‍ഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കേഴുതിപിച്ച ചില ട്വീറ്റ്റുകള്‍ പ്രത്യക്ഷപെട്ടു.. പക്ഷെ ഭരതത്തിന്റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശെരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിന്‍ തെണ്ടുക്കറുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ചപ്പോള്‍ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി.. എല്ലാം തീര്‍ന്നു..സ്പോര്‍ട്സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കി. ഇതാണ് ശെരിയായ ഭാരതവും, ഭാരതീയരും. നമ്മളോട് കളിക്കല്ലേ.. മാന്തിയാല്‍ വലിച്ചു കീറും.. ഇതാണ് പുതിയ ഇന്ത്യ.. ജയ് ഹിന്ദ്’.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button