Latest NewsNationalNewsUncategorized

“കർഷകർക്കെതിരെ നിയമങ്ങൾ ദുരുപയോഗം ചെയ്​ത് സമാധാനപരമായ സമരത്തെ തകർക്കാനാണ്​ സർക്കാരിന്റെ ശ്രമം”: പ്രതിപക്ഷത്തിരുന്നപ്പോൾ കർഷക സമരത്തെ അനുകൂലിച്ച്​ വാജ്​പേയി; പഴയ വിഡിയോ പങ്കുവെച്ച് പ്രശാന്ത്ഭൂഷൺ

ന്യു ഡെൽഹി: കർഷക സമരത്തെ പിന്തുണച്ച് ബി.ജെ.പി നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്‌പേയി സംസാരിക്കുന്ന വീഡിയോ പങ്ക്‌വെച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പുറത്തുവിട്ടു. 1980ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ കർഷകരുടെ പ്രതിഷേധ പരിപാടിയെ വാജ്​പേയി അഭിസംബോധന ചെയ്യുന്നതിൻറെ പഴയ വിഡിയോ ആണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചത്.

രാജ്യത്തെ പരുത്തി, ചണം കർഷകരുടെ പ്രശ്​നങ്ങളെ കുറിച്ചാണ്​ വാജ്പേയി വിഡിയോയിൽ സംസാരിക്കുന്നത്​. പരുത്തി കർഷകർ വർഷങ്ങളായി പ്രതിസന്ധിയിലാണ്​. പക്ഷേ, വസ്​ത്രങ്ങളുടെ വില മൂന്നിരിട്ടിയായി ഉയർന്നു. പരുത്തിക്ക്​ സർക്കാർ വില നിശ്​ചയിച്ചു. പക്ഷേ, പരുത്തി ഉൽപാദിപ്പിക്കാനുള്ള ചെലവിനേക്കാൾ കുറവാണ്​ ഈ വില. വിളകളുടെ വില നിശ്ചയിക്കുകയും അത് വാങ്ങാതിരിക്കുകയും ചെയ്യുന്ന​ സർക്കാറിൻറെ രീതി വിമർശിക്കപ്പെടേണ്ടതാണ്​. മതിയായ സംഭരണ ശേഷിയുടെ അഭാവത്തിൽ ചെറുകിട കർഷകർക്ക് അവരുടെ വിളകൾ നാലിലൊന്ന് വിലയ്ക്ക് വിൽക്കേണ്ടി വരുന്നുണ്ടെന്നും അതുകൊണ്ടാണ് അവർക്ക് ഇത്തരത്തിൽ പ്രതിഷേധിക്കേണ്ടി വരുന്നതെന്നും വാജ്പേയി പറയുന്നുണ്ട്.

മഹാരാഷ്​ട്ര, കർണാടക, ആന്ധ്ര, മധ്യപ്രദേശ്​, ഗുജറാത്ത്​ എന്നിവിടങ്ങളിലെല്ലാം കർഷകർ നീതി തേടിയുള്ള പോരാട്ടത്തിലാണ്​. കർഷകർക്കെതിരായ നിലപാട്​ തിരുത്തണമെന്ന്​ ഞാൻ സർക്കാറിന്​ മുന്നറിയിപ്പ്​ നൽകുകയാണ്​. അവരെ പറ്റിക്കുന്നത്​ സർക്കാർ അവസാനിപ്പിക്കണം. കർഷകർ ഭയന്ന്​ പിന്മാറില്ല. ഞങ്ങൾ കർഷകരുടെ ന്യായമായ അവകാശത്തെ പിന്തുണക്കുന്നു. കർഷകർക്കെതിരെ നിയമങ്ങൾ ദുരുപയോഗം ചെയ്​ത്​, ബലം ​പ്രയോഗിച്ച്​, സമാധാനപരമായ സമരത്തെ തകർക്കാനാണ്​ സർക്കാറിൻറെ നീക്കമെങ്കിൽ കർഷകർക്കൊപ്പം അണിനിരക്കാൻ ബി.ജെ.പി മടിക്കില്ല. തങ്ങൾ കർഷകർക്കൊപ്പം തോളോടുതോൾ ചേർന്നുനിൽക്കുമെന്നും വാജ്​പേയി പറയുന്നുണ്ട്​.

ഇപ്പോൾ ബി.ജെ.പി ഭരണപക്ഷത്ത് ഇരിക്കുമ്പോൾ കർഷക പ്രതിഷേധത്തോട് സ്വീകരിക്കുന്ന നിലപാടും അന്ന് പ്രതിപക്ഷത്തിരുന്ന വാജ്പേയി സ്വീകരിച്ച നിലപാടും തമ്മിലുള്ള വൈരുദ്ധ്യം സോഷ്യൽ മീഡിയയിൽ ചർച്ചക്ക്​ വഴിതെളിച്ചിരിക്കുകയാണ്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button