ബ്ലാക്ക് വെൽവെറ്റ് ബോഡികോൺ ഗൗണിൽ അതിസുന്ദരിയായി ശ്രദ്ധ കപൂർ; വൈറലായി പുത്തൻ ചിത്രങ്ങൾ

‘ആഷിഖി ടു’വിലൂടെ ബോളിവുഡിലെയ്ക്കെത്തിയ തിളങ്ങുന്ന താരമാണ് ശ്രദ്ധ കപൂർ. സോഷ്യൽ മീഡിയയിൽ സജ്ജീവമായ ശ്രദ്ധ തൻറെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സ്റ്റൈലിഷ് വസ്ത്രങ്ങളും ബ്യൂട്ടി ടിപ്സും കൊണ്ട് സമ്പന്നമാണ് ശ്രദ്ധയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. ഇപ്പോഴിതാ താരത്തിൻറെ ഏറ്റവും പുത്തൻ ചിത്രങ്ങളും സൈബർ ലോകത്ത് വൈറലാണ്.
ബ്ലാക്ക് വെൽവെറ്റ് ബോഡികോൺ ഗൗണിലാണ് താരം തിളങ്ങുന്നത്. ചിത്രങ്ങൾ ശ്രദ്ധ തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസൈനർ ഹൗസിന്റെ സമ്മർ കലക്ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ.
ഹൈ സ്ലിറ്റ് ആണ് ഡ്രസ്സിന്റെ പ്രത്യേകത. ഡ്രസ്സിന്റെ കഴുത്തിലും കൈകളിലും അരയിലുമുള്ള ലെതർ ഡീറ്റൈലിങ് ഗൗണിനെ മനോഹരമാക്കുന്നു. സ്റ്റൈലിസ്റ്റ് നമ്രത ദീപക് ആണ് താരത്തെ ഒരുക്കിയത്. ടെലിവിഷൻ ഷോയായ പ്രോ മ്യൂസിക് ലീഗിൽ അതിഥിയായാണ് താരം ഈ ലുക്കിലെത്തിയത്.