CinemaMovieNewsUncategorized

‘പ്രായം തളർതാത്ത പോരാളി എന്ന് കേട്ടിട്ടേ ഉള്ളൂ’; സമൂഹമാധ്യമങ്ങളിൽ തരംഗമായി ലാലേട്ടന്റെ പുതിയ ചിത്രം

സമൂഹമാധ്യമങ്ങളിൽ തരംഗമായി സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ പുത്തൻ ചിത്രം. ബോക്‌സിങ് ഗ്ലൗസ് ധരിച്ചിരിക്കുന്ന താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ഫോട്ടയ്ക്ക് ലഭിക്കുന്നത്.

ആരാധകരുടെ കമന്റ് കൊണ്ട് നിറഞ്ഞിരിക്കുകയാണ് താരത്തിന്റെ ഫേസ്ബുക്ക് പേജ്. ”ഒരു പോസ്റ്റർ ഇറക്കി സോഷ്യൽ മീഡിയയുടെ നെഞ്ചത്ത് റീത്ത് വച്ചു.. ഇപ്പോഴിതാ വീണ്ടും ഒരു പിക്ക്” എന്ന് ഒരു ആരാധകൻ കുറിച്ചപ്പോൾ, ഇത് കർഷകർക്കുള്ള പിന്തുണ പോസ്റ്റ് ആണോ, നാഷണൽ ഇന്റഗ്രിറ്റികാണിക്കാനുള്ള പോസ്റ്റ് ആണോ. എന്നാണ് മറ്റൊരു ആരാധകൻ ചോദിച്ചത്.

പ്രായം തളർതാത്ത പോരാളി എന്ന് കേട്ടിട്ടേ ഉള്ളൂ .. ഇതിപ്പോ ഒരു 35 വയസ്സ് തോന്നും ഏട്ടാ, നാല് പതീറ്റാണ്ടോളം ഒരു ജനതയുടെ വികാരവും വിസ്മയവും, ആവേശവും ആയ ഞങ്ങളുടെ പൊന്നുതമ്പുരാൻ.. ലവ് യു ലാലേട്ടാ” തുടങ്ങി നിരവധി കമന്റുകളും പേജിൽ നിറയുന്നു.

ബിഗ്ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായുള്ള പ്രൊമോഷന്റെ ഭാഗമായുള്ള ചിത്രമാണിതെന്ന് സൂചനയുണ്ട്.ബിഗ്ബോസ് മൂന്നാം സീസൺ പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ‘ഷോ മസ്റ്റ് ഗോ ഓൺ’ എന്ന ഡയലോഗോടെയാണ് മോഹൻലാൽ പ്രൊമോ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോവിഡ് മഹാമാരിക്കിടെ എന്ത് സംഭവിച്ചാലും ഷോ പുരോഗമിക്കുക തന്നെ വേണമെന്ന് മോഹൻലാൽ വീഡിയോയിൽ പറയുന്നു. ഇടയ്ക്ക് ബോക്‌സിങ് ഗ്ലൗസ് ധരിച്ച മോഹൻലാലിനെയും വീഡിയോയിൽ കാണിക്കുന്നുണ്ട്.

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ’ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. കറുത്ത ഷർട്ടും മുണ്ടും ധരിച്ച് കളരി മുറയിൽ നിൽക്കുന്ന മോഹൻലാലിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ആറാട്ടിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ താരം ഉപയോഗിക്കുന്ന 2255 എന്ന നമ്പർ പ്ലേറ്റുള്ള കറുത്ത വിന്റേജ് ബെൻസ് കാർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. 1986 ൽ പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന സിനിമയിലെ മോഹൻലിന്റെ ഫോൺ നമ്പർ 2255 ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button