Latest NewsNationalNewsWorld

ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരം,യുഎന്‍ സെക്രട്ടറി ജനറല്‍

ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും ഇരു രാഷ്ട്രങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ്. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി. അതിനിടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി വിവിധ നയതന്ത്ര വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.

ഗ​ൽ​വാ​ൻ താ​ഴ്​​വ​ര​യി​ലെ കഴിഞ്ഞ ദിവസമുണ്ടായ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെയാണ് വിഷയത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യയും ചൈനയും ആണവശക്തികളാണ്. അപകടകരമായ സാഹചര്യമുണ്ടാവാ തിരിക്കാന്‍ ഇരു രാജ്യങ്ങളും സംഘര്‍ഷമൊഴിവാക്കണമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെന്ന് ​പ്ര​തീക്ഷിക്കു​ന്ന​താ​യി യുഎസ് സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​​മെന്‍റ് വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗസ്ഥന്‍ പ​റ​ഞ്ഞു. ജൂ​ൺ രണ്ടി​ന്​ അമേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയും ത​മ്മി​ൽ ന​ട​ന്ന ടെലഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ഇ​ന്ത്യ- ചൈ​ന അ​തി​ർ​ത്തി വി​ഷ​യം സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം സൂചിപ്പിച്ചു.

സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സ​മ്പ​ദ്​​വ്യ​വസ്ഥ​യി​ൽ ശ്രദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന്​ എ​ല്ലാ​വ​രും ക​രുതു​ന്ന സ​മ​യ​ത്താ​ണ്​ ചൈന അ​യ​ൽ​ക്കാ​രെ ഇ​ടി​ച്ച്​ പ്ര​കോ​പ​ന​മു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ഏ​ഷ്യ​ൻ കാ​ര്യ​ങ്ങ​ളി​ൽ വി​ദ​ഗ്​​ധ​നാ​യ യു.​എ​സ്​ മു​ൻ ഉ​ന്ന​ത ന​യ​ത​ന്ത്ര​ജ്​​ഞ​നും വ്യക്തമാക്കിയിട്ടുണ്ട്. ഇ​രു​രാ​ജ്യ​ങ്ങ​ളും കോ​വി​ഡ്​ ഭീ​ഷ​ണി​മൂലം ബുദ്ധിമുട്ടുകയാണെന്നും 50 വ​ർ​ഷ​ത്തി​നി​ടെ പ്രദേശത്ത് ന​ട​ക്കു​ന്ന ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ സം​ഘ​ർ​ഷമാ​ണി​തെന്നും ചൂണ്ടിക്കാട്ടിയ യു.​എ​സി​ലെ വി​ൽ​സ​ൺ സെന്‍റര്‍ ഏ​ഷ്യ പ്രോ​ഗ്രാം ഡ​യ​റ​ക്​​ട​ർ എ​ബ്ര​ഹാം ഡെൻ​മാ​ർ​ക്​, ഇരു​രാ​ജ്യ​ങ്ങ​ളി​ലും ദേ​ശീ​യ​വാ​ദി​ക​ളാ​ണ്​ ഭ​ര​ണ​ത്തിലെന്നും പ്രതിസന്ധി ഉടന്‍ തീരാന്‍ സാധ്യതയില്ലെന്നും അഭിപ്രായപ്പെട്ടു.
അതിനിടെ സം​ഘ​ർ​ഷ​ബാ​ധി​ത മേ​ഖ​ല​യാ​യ ഗ​ൽ​വാ​ൻ താ​ഴ്​​വ​ര​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ധാ​ര​ണ ലം​ഘി​​ച്ച്​ ചൈ​നീ​സ്​ സൈ​ന്യ​ത്തിന്‍റെ ശ​ക്ത​മാ​യ സാ​ന്നി​ധ്യം തെ​ളി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റത്തുവന്നു. സൈ​ന്യ​ത്തി​​ന്‍റെ​യും സേ​ന വാ​ഹ​ന​ങ്ങ​ളു​ടെ​യും സാന്നിധ്യം വെ​ളി​പ്പെ​ടു​ത്തു​ന്ന ഉ​പ​ഗ്ര​ഹ ചിത്രങ്ങളാണ് പുറത്തുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button