BusinessLatest News
ഇന്ത്യയിലെ ആഭ്യന്തര പണമിടപാട് സേവനം അവസാനിപ്പിക്കാന്‍ തയ്യാറെടുത്ത് പേ പാല്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പണമിടപാട് സേവനമായ പേ പാല്‍ (PayPal) ഇന്ത്യയിലെ സേവനങ്ങള്‍
റദ്ദാക്കും . ഏപ്രില്‍ ഒന്ന് മുതല്‍ ആണ് ഇന്ത്യയിലെ ആഭ്യന്തര പണമിടപാട് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പേ പാല്‍ തയ്യാറെടുക്കുന്നത് . കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര പണമിടപാടുകളിലാവും ഇനി ശ്രദ്ധചെലുത്തുക.
അതുകൊണ്ടുതന്നെ, ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥാപനങ്ങളുമായി പണമിടപാട് നടത്താനും പുറത്തുള്ളവര്‍ക്ക് ഇന്ത്യന്‍ വാണിജ്യ സ്ഥാപനങ്ങളുമായി പണമിടപാട് നടത്താനും പേപാലിലൂടെ സാധിക്കും.
ആഭ്യന്തര പണമിടപാടുകള്‍ക്കുള്ള സൗകര്യമാണ് പേ പാല്‍ പിന്‍വലിക്കുന്നത്. ഓണ്‍ലൈന്‍ ഫിലിം ബുക്കിങ് ആപ്പ്, ബുക്ക് മൈ ഷോ, മേക്ക് മൈ ട്രിപ്പ്, സ്വിഗ്ഗി പോലുള്ള സേവനങ്ങളില്‍ പേ പാല്‍ സൗകര്യം ലഭിച്ചിരുന്നു.