CinemaLatest NewsNews

‘കെ.ജി.എഫ് 2’ന്റെ റിലീസ് ദിവസം പൊതു അവധി വേണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്ത്

സിനിമ ലോകവും, സിനിമാപ്രേമികളും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് യാഷ് നായകനായെത്തുന്ന കെ.ജി.എഫ് 2. ലോകമെമ്പാടും നിരവധി ഭാഷകളിലായി എത്തിയ ഈ ചിത്രം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഈ ചിത്രം ജൂലൈ 16ന് തീയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കെ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ് യാഷിന്റെ ആരാധകര്‍.

കത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ചിത്രം റിലീസ് ചെയ്യുന്ന ദിവസം രാജ്യത്തിന് പൊതു അവധി നല്‍കണമെന്നും. തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കണമെന്നും, കെ.ജി.എഫ് വെറുമൊരു സിനിമയല്ല, അതൊരു വികാരമാണെന്നും കത്തില്‍ പറയുന്നു.

കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. അതേസമയം 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. അന്നുമുതല്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കൊടും വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button