ആര്‍ട്ടിക്കിള്‍ 370 ഭേദഗതി മുതല്‍ ഇന്റര്‍നെറ്റില്ല, കാശ്മീരില്‍ ഒന്നര വര്‍ഷത്തിന് ശേഷം 4ജി അനുവദിച്ചു

ശ്രീനഗര്‍ : തീവ്രവാദികളില്‍ നിന്ന് കാശ്മീരിനെ മോചിപ്പിച്ചതോടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. 18 മാസങ്ങള്‍ക്ക് ശേഷമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 4ജി സേവനങ്ങള്‍ പുനസ്ഥാപിക്കപ്പെട്ടതായി വെള്ളിയാഴ്ച വൈകീട്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സല്‍ അറിയിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് കശ്മീരില്‍ 4ജി സേവനങ്ങള്‍ തിരിച്ചെത്തിയത്. 2019 ആഗസ്റ്റ് 5 മുതല്‍ കശ്മീരില്‍ 4ജി സേവനങ്ങള്‍ ലഭ്യമായിരുന്നില്ല. ഇന്റര്‍നെറ്റ് പുനസ്ഥാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരണവുമായി എത്തി. 4ജി മുബാറക്ക് എന്ന അഭിവാദ്യത്തോടെ ആരംഭിച്ച ഒരു ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2019 ആഗസ്റ്റിന് ശേഷം ഇതാദ്യമായാണ് കശ്മീരില്‍ 4 ജി സേവനമെത്തുന്നതെന്നും ഒന്നുമില്ലാത്തതിലും ഭേദമാണ് ഈ വൈകിയെത്തിയ 4ജിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.