സാധാരണക്കാര്‍ എന്തിന് പിഎസ്‌സി എഴുതുന്നു, എഎ റഹീമിന്റെ സഹോദരിയുടേത് അനധികൃത നിയമനം തന്നെ

തിരുവനന്തപുരം: കേരളത്തിലെ യുവാക്കളും യുവതികളും ഇനി പിഎസ്സി എഴുതാത്തതാണ് നല്ലത്. അനുദിനം അനധികൃത നിയമനങ്ങളാണ് പുറത്ത് വരുന്നത്.കെ ടി ജലീലും എം.ബി രാജേഷും അനധികൃത നിയമനങ്ങള്‍ നടത്തി എന്ന വാദങ്ങള്‍ നിലനില്‍ക്കെ എഎ റഹീമിന്റെ സഹോദരിയുടെ നിയമനവും അനധികൃതമെന്ന വാദമുയരുന്നു. കൂടുതല്‍ സീനിയോരിറ്റി ഉളളവരെ മറികടന്ന് സി പി എം ബന്ധമുളളവരെ മാത്രം നിയമിക്കുന്നു എന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് പുതിയ വിവരം. സ്‌കോള്‍ കേരള നിയമന വിവാദത്തില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ വാദങ്ങള്‍ പൊളിയുന്നു. റഹീമിന്റെ സഹോദരി ഷീജ ഉള്‍പ്പടെ സ്‌കോള്‍ കേരളയില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷം ഒരാള്‍ പോലും ജോലി ചെയ്തിട്ടില്ലെന്നും നിയമിക്കപ്പെട്ട ആര്‍ക്കും പത്ത് വര്‍ഷം തുടര്‍ച്ചയായി സര്‍വീസില്ലെന്നുമാണ് കണ്ടെത്തല്‍.
2008ല്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ജോലിയില്‍ പ്രവേശിപ്പിച്ചവരെ 2013ല്‍ യു ഡി എഫ് പിരിച്ചുവിട്ടിരുന്നു. ഇവരെ പിന്നീട് 2014 ലാണ് വീണ്ടും ജോലിക്ക് തിരികെ കയറ്റുന്നത്. ഷീജയേക്കാള്‍ എട്ട് വര്‍ഷം സീനിയോറിറ്റിയുളളവര്‍ പോലും നിയമന പട്ടികയില്‍ ഇടം നേടിയിട്ടില്ല. ഷീജയെ കൂടാതെ പാര്‍ട്ടി മുഖപത്രത്തിലെ ജീവനക്കാരുടെ ബന്ധുക്കള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങി സി പി എമ്മുമായി അടുപ്പമുളളവര്‍ക്ക് മാത്രമാണ് സ്‌കോള്‍ കേരളയിലെ നിയമനം എന്നാണ് ഇതു സംബന്ധിച്ച് ഉയരുന്ന ആരോപണം.
യു ഡി എഫിന്റെ കാലത്ത് നിയമിതരായ 28 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കിയിട്ടുമില്ല. നിയമനം സ്ഥിരമായാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. എന്നാല്‍ ബന്ധുക്കള്‍ക്ക് നിയമനം ആവശ്യപ്പെട്ട് എങ്ങും പോയിട്ടില്ലെന്നായിരുന്നു ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പ്രതികരിച്ചത്. പത്ത് വര്‍ഷം താത്ക്കാലികമായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നയമാണെന്നും അതില്‍ അസാധാരണത്വമില്ലെന്നും റഹീം പറഞ്ഞിരുന്നു