BusinessKerala NewsLatest NewsUncategorized

സ്റ്റാർട്ടപ്പ് കമ്പനികൾക്കായി 10.75 കോടി രൂപയുടെ വായ്പനുമതികൾ പൂർത്തിയാക്കി കെഎഫ്സി

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ സ്റ്റാർട്ടപ്പ് കമ്പനികൾക്കായി 10.75 കോടി രൂപയുടെ വായ്പനുമതികൾ പൂർത്തിയാക്കി. പത്തോളം സ്റ്റാർട്ടപ്പുകൾക്ക് യാതൊരു കൊളാറ്ററൽ സെക്യൂരിറ്റിയും ഇല്ലാതെയാണ് വായ്പകൾ അനുവദിച്ചിട്ടുള്ളത്. ജെൻ റോബോട്ടിക്‌സ് ഇന്നോവേഷൻസ്, നിയോന എംബെഡഡ് ലാബ്‌സ്, നെട്രോക്സ് ഐ ടി സൊല്യൂഷൻസ് എന്നിങ്ങനെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സ്റ്റാർട്ടപ്പ് പദ്ധതിയിൽ വളർന്നു വന്ന ഒരു സംരംഭമാണ് ജെൻറോബോട്ടിക്സ് ഇന്നോവേഷൻസ്. മാലിന്യ ശുചികരണത്തിനായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ ഈ സംരംഭകരെ തേടി നിരവധി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്.

സ്റ്റാർട്ടപ്പുകളുടെ വർക്ക് ഓർഡറിന്റെ 80%, പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. പർച്ചേസ് ഓർഡറുകൾ ആണെങ്കിൽ ഡിസ്‌കൗണ്ട് ചെയ്യുന്നതിനും പദ്ധതി ഉണ്ടാകും. ഇതിന് കൊളാറ്ററൽ സെക്യൂരിറ്റി ആവശ്യമില്ല. അതുപോലെ തന്നെ സർക്കാരിന്റെ വികസന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിന് ഒരു കോടി രൂപ വരെ ലഭ്യമാകും. ഇതിനു പുറമെ ഒരു സ്റ്റാർട്ടപ്പ് ഗ്യാരണ്ടി ഫണ്ട് രൂപീകരിക്കുകയും ഇതിലേക്കുള്ള പ്രാഥമിക തുകയായ 25 കോടി രൂപ സർക്കാർ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button