ഉത്തരാഖണ്ഡ് ദുരന്തം; 125 ഓളം പേരെ കണ്ടെത്താന്‍ സാധിച്ചില്ല ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡെറാഡൂണ്‍: ദുരന്തം ഉണ്ടായ ചമേലിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.പ്രളയത്തിലകപ്പെട്ട 125 ഓളം ആളുകളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ടണലുകളില്‍ കുടുങ്ങിയവരെരക്ഷിക്കുന്നതിനായിമണ്ണ് മാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചായിരുന്നു ഐടിബിപിയും ദുരന്ത നിവാരണ സേനയും രാത്രിയിലും രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഡല്‍ഹിയില്‍ നിന്നും വായുസേനാ സംഘം പ്രത്യേക വിമാനത്തില്‍ ഡെറാഡൂണില്‍ എത്തിയിട്ടുണ്ട്. ഇവര്‍ പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. പ്രളയത്തില്‍ 125 പേരെ കാണാതായെന്നാണ് ഔദ്യോഗിക അറിയിപ്പ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നാലു ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ടണലുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍
പ്രതികൂല കാലാവസ്ഥയിലും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുകൊണ്ടുള്ള രക്ഷപ്രവര്‍ത്തനം തുടരുകയാണ്. കുടുങ്ങിയവരെ പുറത്തെത്തിച്ചെങ്കില്‍ മാത്രമേ എത്ര ആളുകള്‍ ദുരന്തത്തിന് സാക്ഷിയായെന്ന് വ്യക്തമാകുകയുള്ളു. ഇവിടെ രണ്ട് പ്രോജക്ടുകളില്‍ ജോലി ചെയ്തിരുന്നവരാണ് കാണാതായവരില്‍ കൂടുതലും.