കുന്നത്തൂരിലെ ബാറില്‍ അക്രമാസക്തനായ യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു

പുന്നയൂര്‍ക്കുളം: കുന്നത്തൂരിലെ ബാറില്‍ അക്രമാസക്തനായ യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. പുന്നൂക്കാവ് വാലിയില്‍ സുലൈമാന്‍ (55) ആണ് ആക്രമണത്തിനിരയായത്. പ്രതി പെരുമ്ബടപ്പ് മണലൂര്‍വീട്ടില്‍ ഷരീഫി(28)നെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സുലൈമാന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയയില്‍ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തു.
ശനിയാഴ്‌ച രാത്രിയാണ് സംഭവം. ബാറില്‍ എത്തിയപ്പോള്‍ത്തന്നെ ഷരീഫ് അക്രമാസക്തനായി. ഇയാള്‍ ഓടിച്ചുവന്ന ഓട്ടോടാക്സി ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറുമായി ഇടിക്കുകയും വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടാവുകയും ചെയ്തു. പലതവണ പിടിച്ചുമാറ്റിയിട്ടും ഷരീഫ് എല്ലാവരെയും ആക്രമിച്ചു.
ഇതിനിടെയാണ് ഷരീഫ് സുലൈമാനെ ആക്രമിച്ചുവീഴ്‌ത്തി ജനനേന്ദ്രിയം കടിച്ചെടുത്തത്. ഷരീഫിനെ പിടിച്ചുമാറ്റുന്നതിനിടെ ബാറുടമയ്ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ മാസവും ഷരീഫ് മദ്യപിച്ച് ആക്രമണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.