GulfKerala NewsLatest NewsUncategorized

ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് യാത്രാ അനുമതി തേടി കേരളം

സൗദി അറേബ്യ: സൗദിയിലേക്കുള്ള യാത്രാമധ്യേ ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് യാത്രാനുവാദം നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, യു.എ.ഇ.യിലെ ഇന്ത്യൻ അംബാസിഡർക്ക് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചത്.

ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബായ് വഴി സൗദിയിലേക്ക് യാത്ര പുറപ്പെട്ടവരാണ് കൊറോണ കാരണം കുടുങ്ങിപ്പോയത്. ദുബായിൽ 14 ദിവസത്തെ ക്വാറന്റയിനിൽ കഴിഞ്ഞ ഇവർ സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം പെട്ടുപോകുകയായിരുന്നു.

ഇവർക്ക് താമസം, ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക, സന്ദർശന വിസാ കാലാവധി കഴിഞ്ഞവർക്ക് നീട്ടി നൽകുക, യാത്രാനുവാദം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന പക്ഷം കേരളത്തിലേക്ക് മടങ്ങാനുള്ള സൗകര്യം സജ്ജമാക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം ഉന്നയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button