CinemaLatest News
സഹസംവിധായകന്‍ രാഹുലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജ്

കൊച്ചി: അന്തരിച്ച സഹസംവിധായകന്‍ രാഹുലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും അനുശോചനം അറിയിച്ച് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പൃഥ്വിരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഭ്രമം’ എന്ന സിനിമയുടെ സഹസംവിധായകനാണ് രാഹുല്‍. തിങ്കളാഴ്ച രാവിലെ കൊച്ചി മരടിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 33 വയസ്സായിരുന്നു.
ആലപ്പുഴ തുമ്ബോളി സ്വദേശിയാണ് രാഹുല്‍. ഹോട്ടല്‍ ജീവനക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്.