ഉത്തരാഖണ്ഡ് ദുരന്തം : 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ട 26 പേരുടെ മൃതദേഹങ്ങള്‍ കിട്ടി. രുദ്രപ്രയാഗ് മേഖലയില്‍ നിന്നാണ് മൃതദേഹങ്ങളില്‍ ഭൂരിഭാഗവും കണ്ടെത്തിയിരിക്കുന്നത്. 32 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് .അതേസമയം കാണാതായവരുടെ എണ്ണത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
ഐടിബിറ്റി, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായാണ് മൂന്നാം ദിവസവും രക്ഷാ പ്രവര്‍ത്തനം തുടരുന്നത്. രണ്ടര കിലോമീറ്റര്‍ നീണ്ട തപോവന്‍ ടണലില്‍ കുടുങ്ങിയ 40 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 130 മീറ്ററോളം ചെളി നീക്കം ചെയ്തിട്ടുണ്ട്.
കാലാവസ്ഥ അനുകൂലമായതിനാല്‍ വരും മണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകുമെന്നാണ് വിലയിരുത്തല്‍. അപകടത്തില്‍ പെട്ടവരില്‍ ഏറെയും യു.പി സ്വദേശികളാണ് എന്നാണ് റിപ്പോര്‍ട്ട്. ഋഷിഗംഗ, എന്‍റ്റിപിസി വൈദ്യുത പദ്ധതികള്‍ക്ക് സമീപം കാണാതായവര്‍ക്കായും തെരച്ചില്‍ പുരോഗമിക്കുകയാണ്.