Kerala NewsLatest NewsNews
അരവിന്ദ് കേജ്‌രിവാളിന്‍റെ മകള്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ മകള്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. ഹര്‍ഷിത കേജ്‌രിവാളാണ് തട്ടിപ്പിനിരയായത്. ഒഎല്‍എക്സിലൂടെ പഴയ സോഫ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു തട്ടിപ്പ്. 34000 രൂപയാണ് ഹര്‍ഷിതയ്ക്ക് നഷ്ടപ്പെട്ടത്.
തന്‍റെ പഴയ സോഫ ഒഎല്‍എക്സില്‍ ലിസ്റ്റ് ചെയ്യുകയും അന്വേഷിച്ചെത്തിയ ഒരാളുമായി കച്ചവടം ഉറപ്പിയ്ക്കുകയുമായിരുന്നു.
പണം കൈമാറാനായി ഒരു ബാര്‍കോഡ് സ്കാന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ആദ്യം ചെറിയ ഒരു തുക ഇയാള്‍ ഹര്‍ഷിതയ്ക്ക് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് രണ്ട് തവണകളായി 34000 രൂപ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.