Kerala NewsLatest NewsNews

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്,കസേര വിവാദത്തില്‍ പാര്‍വതിക്ക് മറുപടിയുമായി രചന

തിരുവനന്തപുരം: അമ്മ മീറ്റിങ്ങുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തില്‍ തങ്ങളെ പരോക്ഷമായി വിമര്‍ശിച്ച നടി പാര്‍വതിക്ക് മറുപടിയുമായി നടിയും അമ്മ ഭാരവാഹിയുമായി രചന നാരാണന്‍കുട്ടി. ചിത്രത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്സിക്യുട്ടീവ് അംഗങ്ങള്‍ വേദിയിലിരിക്കുകയും എക്സിക്യുട്ടീവ് അംഗത്തിലുള്ള ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ വേദിക്ക് സമീപം നില്‍ക്കുകയുമായിരുന്നു

ഇതിനു പിന്നാലെയാണ് ഒരു ചാനലിനു നല്‍കിയ അഭിമുിഖത്തില്‍ ഇതിനെ വിമര്‍ശിച്ച്‌ പാര്‍വതി രംഗത്തെത്തിയത്. ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച്‌ സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്ബ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നതെന്നായിരുന്നു പാര്‍വതിയുടെ വാക്കുകള്‍.

ഇതിനാണ് ഫേസ്ബുക്ക് പേജിലൂടെ രചന മറുപടി നല്‍കിയത്. ചിലര്‍ അങ്ങനെ ആണ് ദോഷൈകദൃക്കുകള്‍ എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍ എന്ന തലക്കെട്ടോടെ രചനയും ഹണി റോസും കസേരയില്‍ ഇരിക്കുകയും മറ്റു പുരുഷ ഭാരവാഹികള്‍ സമീപത്ത് നില്‍ക്കുകയും ചെയ്യുന്ന ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം-

ചിലര്‍ അങ്ങനെ ആണ്

ദോഷൈകദൃക്കുകള്‍!

എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍.

വിമര്‍ശന ബുദ്ധി നല്ലതാണ് വേണം താനും …എന്നാല്‍ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല …

ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്ബോള്‍ അല്ലെങ്കില്‍ ‘ഇരിക്കാന്‍ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം’ എന്നൊക്കെ പറയുമ്ബോള്‍ നിങ്ങള്‍ അധിക്ഷേപിക്കുന്നത്, നിങ്ങള്‍ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാന്‍ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം… ഒരിക്കലും വീഴാതെ ഇരിക്കാന്‍ ആണ് ഞങ്ങളുടെ ശ്രമം … സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button