GulfLatest NewsUncategorized

സൗദി, കുവൈത്ത് യാത്രാവിലക്ക്; യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി

അബുദാബി: സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ പാടുള്ളു. കർശന കൊറോണ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ദുബായ്, അബുദാബി വഴിയുള്ള സൗദി, കുവൈത്ത് യാത്രയ്ക്ക് താൽക്കാലിക വിലക്കുണ്ട്.

എല്ലാ ഇന്ത്യക്കാരും യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കുകയും അപ്രതീക്ഷിതമായ ആവശ്യങ്ങൾക്ക് കൂടിയുള്ള വസ്തുക്കളും പണവും കരുതുകയും ചെയ്യണമെന്നും എംബസി പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.

ജനിതക വ്യതിയാനമുള്ള കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന്നുള്ള കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നിയമങ്ങൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നടപടികളുടെ ഭാഗമായി ഓഫീസുകൾ, മാളുകൾ, ഭക്ഷണശാലകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവയിൽ എത്തുന്നവരുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. കൊറോണ കേസുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിവാഹങ്ങൾക്കും ഒത്തുചേരലുകൾക്കും ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചില രാജ്യങ്ങളിൽ യാത്രാ നിരോധനവും നിലവിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button