HealthKerala NewsNews

കേരളത്തിൽ 97 പേർക്ക് കൂടി കൊവിഡ്

കേരളത്തിൽ വ്യാഴാഴ്ച 97 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താ സമ്മേളനത്തിലാണ് കേരളത്തിലെ കൊവിഡ് വിശദവിവരങ്ങള്‍ അറിയിച്ചത്. 89 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി.രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഒരാള്‍ കൂടി മരിച്ചു. കണ്ണൂരിൽ എക്‌സൈസ്‌ വകുപ്പിലെ ഡ്രൈവർ സുനിലാണ്‌ മരിച്ചത്‌.

പാലക്കാട്‌ – 14 കൊല്ലം – 13 പത്തനംതിട്ട – 11 കോട്ടയം – 11 ആലപ്പുഴ – 9 എറണാകുളം – 6 ഇടുക്കി – 6 തൃശൂര്‍ – 6 തിരുവനന്തപുരം – 5 കോഴിക്കോട് – 5 മലപ്പുറം – 4 കണ്ണൂര്‍ – 4 കാസര്‍ഗോഡ്‌ – 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍ മഹാരാഷ്ട്ര 12, ഡല്‍ഹി 7, തമിഴ്‌നാട് 5, ഹരിയാന, ഗുജറാത്ത് 2, ഒറീസ 1 എന്നിങ്ങനെയാണ്.

രോഗം ബാധിച്ച് ചികിത്സയിലാരുന്ന 89 പേരുടെ ഫലം നെഗറ്റീവായി. തൃശൂര്‍ – 22 പാലക്കാട്‌ – 11 കാസര്‍ഗോഡ്‌ – 11 ആലപ്പുഴ – 10 തിരുവനന്തപുരം – 9 കൊല്ലം – 8 എറണാകുളം – 4 കണ്ണൂര്‍ – 4 പത്തനംതിട്ട – 3 കോട്ടയം – 2 മലപ്പുറം – 2 വയനാട് – 2 കോഴിക്കോട് – 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

കൊവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥൻ ആണ് വ്യാഴാഴ്ച മരിച്ചത്. കണ്ണൂർ പടിയൂർ സ്വദേശി സുനിൽ (28 ). പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കവെ വ്യാഴാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് മരണപ്പെടുന്നത്. കഴിഞ്ഞ 13ാം തീയതിയാണ് സുനിലിനെ രോഗ ലക്ഷങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ചൊവ്വാഴ്ച ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുശ്വാസകോശങ്ങളുടെയും പ്രവർത്തനം തകരാറിലായിരുന്നു. ജീവൻ നിലനിർത്തിയിരുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്. രക്തസമ്മർദത്തിലും വ്യതിയാനമുണ്ടായി. തുടർന്നായിരുന്നു മരണം. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിൽ 25 ബന്ധുക്കളും ജോലി ചെയ്യ്തിരുന്ന മട്ടന്നൂർ റെയിഞ്ച് ഓഫീസിലെ 18 സഹപ്രവർത്തകരുമുണ്ട്. മട്ടന്നൂർ റെയ്ഞ്ച് ഓഫിസ് ഇതോടെ അടച്ചിരിക്കുകയാണ്.

1358 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 2794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 108 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button