CrimeDeathKerala NewsLatest NewsUncategorized
കണ്ണൂർ കോർപ്പനിലെ സ്വതന്ത്ര സ്ഥാനാർത്ഥി ട്രാൻസ്ജെൻഡർ സ്നേഹ തീകൊളുത്തി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീകൊളുത്തി മരിച്ചു. തോട്ടട സമാജ്വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിൽവച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സ്നേഹ തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പനിലെ 36-ാം ഡിവിഷനിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്നേഹ മത്സരിച്ചിരുന്നു.