CinemaKerala NewsLatest NewsNews

പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ തോ​ല്‍​ക്കു​ന്ന​ മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍

ബാ​ലു​ശ്ശേ​രി: പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ തോ​ല്‍​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. ബാ​ലു​ശ്ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​ന്‍ മ​നോ​ജ് കു​ന്നോ​ത്ത് ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ധ​ര്‍​മ​ജ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം നാ​ടാ​യ വൈ​പ്പി​ന്‍, കു​ന്ന​ത്തു​നാ​ട്, കോ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം എ​‍െന്‍റ പേ​ര് പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്നു​ണ്ട്.

ഇ​തി​ല്‍ ബാ​ലു​ശ്ശേ​രി​യി​ലാ​ണ് ത​നി​ക്കി​ഷ്​​ടം. എ​​‍െന്‍റ ഇ​ഷ്​​ട​മോ, ബാ​ലു​ശ്ശേ​രി​യി​ലെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ ഡി.​സി.​സി​യോ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. അ​ത് എ.​ഐ.​സി.​സി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. ഞാ​ന്‍ ഇ​വി​ടെ വ​ന്ന​ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന സൂ​ച​ന കി​ട്ടി​യി​ട്ടൊ​ന്നു​മ​ല്ല.

അ​ങ്ങ​നെ​യു​ള്ള സൂ​ച​ന​ക​ളൊ​ന്നും കോ​ണ്‍​ഗ്ര​സ്​ പാ​ര്‍​ട്ടി​യി​ലി​ല്ല. ഏ​റ്റ​വും അ​വ​സാ​നം സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്. പാ​ര്‍​ട്ടി പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്ന പ​ല പേ​രു​ക​ളി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഞാ​ന്‍.

അ​താ​ക​ട്ടെ സി​നി​മാ​ന​ട​നാ​യ​തു​കൊ​ണ്ടാ​യി​രി​ക്കാം. അ​ണി​ക​ളേ​ക്കാ​ള്‍ നേ​താ​ക്ക​ളു​ള്ള പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്. എ​ല്ലാ​വ​രും സ്ഥാ​നാ​ര്‍​ഥി​ക​ളാ​കാ​ന്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​വ​രു​മാ​ണ്. ആ​രെ​യും ത​ള്ളി​ക്ക​ള​യാ​ന്‍ പ​റ്റി​ല്ലെ​ന്നും ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button