CinemaKerala NewsLatest News

പാര്‍വതി നിങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിച്ചത്,ഇത് എന്റെ ശബ്ദമാണ് എന്ന് രചനയുടെ മറുപടി

താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വനിതാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും ഇരിപ്പിടമില്ലാതെ നില്‍ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എഡിറ്റര്‍ സൈജു ശ്രീധരന്‍, പാര്‍വതി തിരുവോത്ത് എന്നിങ്ങനെ പലരും ഇതിനെ വിമര്‍ശിച്ചെത്തി.

സെന്‍സ്‌ലെസ് എന്നേ ഈ വിവാദങ്ങളെ വിളിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് രചന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പാര്‍വതി നിങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിച്ചത്, അത് ഒരിക്കല്‍ മനസിലാകുമെന്നും രചനയുടെ പോസ്റ്റിന് ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍, എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ട..ഇത് എന്റെ ശബ്ദമാണ് എന്നാണ് രചനയുടെ മറുപടി.

പാര്‍വതി പറഞ്ഞത് നിങ്ങള്‍ക്ക് കൊണ്ടൂ എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത് എന്ന കമന്റിന് ആരാണ് ഈ പാര്‍വതി എന്ന മറുപടിയാണ് രചന നല്‍കിയിരിക്കുന്നത്. ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് പാര്‍വതി പ്രതികരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button