കേരളം ‘ലോക്കായി’, കോവിഡ് വ്യാപനം അതിരൂക്ഷം ; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം

മുംബൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
വിമാന മാര്‍ഗമോ ട്രെയിന് മാര്‍ഗമോ വരുമ്പോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടവരും. വിമാനത്താവളത്തില്‍ സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധനയും റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍ടിപിസിആര്‍ പരിശോധനയുമാണ് നടത്തുക.
അതേസമയം ഗുജറാത്ത്, ഗോവ, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് നേരത്തെ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രോഗ വ്യാപനം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.