Kerala NewsNews
സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം മാത്രം ജീവനക്കാര്‍ എത്തിയാൽ മതി.

സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം മാത്രം ജീവനക്കാര്‍ ഹാജരായാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ബാക്കി ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി ചെയ്യണം. ഓഫീസുകളുടെ നില വെച്ചുകൊണ്ട് ഓഫീസ് മേധാവിക്ക് ഇത് ക്രമീകരിക്കാവുന്നതാണ്. മുഖ്യമന്ത്രി പറഞ്ഞു. ഓഫീസ് പൂര്‍ണമായും അടച്ചിടേണ്ട സ്ഥിതി ഉണ്ടാകരുത്. പകുതി ആളുകള്‍ ഒരാഴ്ച ഓഫീസിലിരുന്നും ശേഷിക്കുന്നവര്‍ വീടുകളിലിരുന്നും ജോലി ചെയ്യണം. അടുത്ത ആഴ്ച മറ്റുള്ളവര്‍ വീട്ടിലെത്തണം. സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങള്‍ക്കാവശ്യമുള്ളതാണെന്നും അവയുടെ പ്രവര്‍ത്തനം നിലച്ച് പോകരുതെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.