Latest NewsNationalNews

കേന്ദ്രത്തെ പേടിച്ച് ട്വിറ്റര്‍ ,ചെങ്കോട്ട സംഘര്‍ഷത്തില്‍ 1398 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്‌തു

അമേരിക്കയില്‍ ഒരു നിലപാടും ഇന്ത്യയില്‍ മറ്റൊരു നിലപാടും പറ്റില്ലെന്നും നിയമലംഘനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ട്വിറ്ററിന്റെ ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ട്വിറ്ററിന്റെ നടപടി.  ചെങ്കോട്ടയിലെ സം​ഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്തു.

1435 ട്വിറ്റര്‍ ഹാന്‍ഡിലുകളുടെ പട്ടികയാണ് ബ്ലോക്ക് ചെയ്യാനായി ട്വിറ്ററിന് കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്. ഇതില്‍ 1398 ട്വിറ്റര്‍ ഹാന്‍ഡിലുകളും ഇപ്പോള്‍ ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. ഖാലിസ്ഥാന്‍ ബന്ധം കണ്ടെത്തിയ 1178 ഹാന്‍ഡിലും ബ്ളോക്ക് ചെയ്‌തു. 257 ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ മോദി സര്‍ക്കാരിന്റെ വംശഹത്യ എന്നൊരു ഹാഷ്‌ടാഗ് ഉപയോ​ഗിച്ചിരുന്നു. അതില്‍ 220 എണ്ണം ഇപ്പോള്‍ ബ്ലോക്ക് ചെയ്‌തു.

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ട്വിറ്റര്‍ പ്രാഥമിക പരി​ഗണന നല്‍കുന്നതെന്നും അതിനാല്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാവില്ല എന്നുമായിരുന്നു ട്വിറ്ററിന്റെ ആദ്യത്തെ നിലപാട്. പിന്നീട് ട്വിറ്റര്‍ പ്രതിനിധികളെ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു വരുത്തുകയും വിശദമായ ചര്‍ച്ച നടത്തുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ലമെന്റില്‍ ഐ ടി വകുപ്പ് മന്ത്രി തന്നെ ട്വിറ്ററിനെതിരെ പരസ്യവിമര്‍ശനം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button