CinemaLatest News

ദൃശ്യം ഹോളിവുഡിലേക്ക്,ഇംഗ്ലീഷ് തിരക്കഥ അയച്ചുകൊടുത്തെന്ന് ജീത്തു ജോസഫ്

ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദൃശ്യം 2’. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. സിനിമ ഹോളിവുഡില്‍ റീമേക്ക് ചെയ്യാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത് .

ദൃശ്യത്തിന്‍റെ ഇംഗ്ലീഷിലുള്ള തിരക്കഥ അയച്ചുകൊടുത്തെന്നും സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഹോളിവുഡില്‍ ആലോചിക്കുന്നതെന്നും ഹിലാരി സ്വാങ്കിനെയാണ് ആ വേഷത്തിലേക്ക് അണിയറക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ജീത്തു പറയുന്നു.

പ്രോജക്‌ട് യാഥാര്‍ഥ്യമായാല്‍ ഹോളിവുഡില്‍ നിന്നായിരിക്കും സംവിധായകനെന്നും ജീത്തു കൂട്ടിച്ചേര്‍ക്കുന്നു. നേരത്തെ തെന്നിന്ത്യന്‍ ഭാഷകളിലും സിംഹള, ചൈനീസ് ഭാഷകളിലും ‘ദൃശ്യം’റീമേക്ക് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button