GulfLatest NewsNews
ഗള്‍ഫ് പ്രവാസികള്‍ ഉടന്‍ മടങ്ങണം, പുതിയ അറിയിപ്പ്

വിലക്ക് തുടരുന്ന സാഹചര്യത്തില്‍ സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പിലൂടെ അറിയിക്കുകയുണ്ടായി.
യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പാടുള്ളു എന്നും അറിയിച്ചു. മാത്രമല്ല കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദുബായ്, അബുദാബി വഴിയുള്ള സൗദി, കുവൈത്ത് യാത്ര താല്‍ക്കാലികമായി സാധ്യമല്ല.
അതേസമയം എല്ലാ ഇന്ത്യക്കാരും യാത്ര പുറപ്പെടുന്നതിന് മുന്‍പ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കുകയും അപ്രതീക്ഷിതമായ ആവശ്യങ്ങള്‍ക്ക് കൂടിയുള്ള വസ്തുക്കളും പണവും കരുതുകയും ചെയ്യണമെന്നും ഇതില്‍ വ്യക്തമാക്കുന്നു.