Kerala NewsLatest NewsPoliticsUncategorized
ഇന്ത്യയെന്ന വിചാരം മനസിൽ കൊണ്ടുനടക്കുന്ന പട്ടാളക്കാരനാണ് താൻ; ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗത്വംതനിക്കില്ല: മേജർ രവി

കൊച്ചി: തനിക്കൊരു രാഷ്ട്രീയപാർട്ടിയുടെയും അംഗത്വമില്ലെന്ന് സംവിധായകൻ മേജർ രവി. ഇന്ത്യയെന്ന വിചാരം മനസിൽ കൊണ്ടുനടക്കുന്ന പട്ടാളക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളം യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ: ”പലരും ചോദിച്ചിരുന്നു, നിങ്ങൾ ബിജെപിക്കാരനല്ലേ, ആർഎസ്എസുകാരനല്ലേയെന്ന്. . ഞാൻ രാഷ്ട്രീയക്കാരനല്ല.
ഞാനൊരു ഹിന്ദുവാണെന്ന് ചങ്കൂറ്റത്തോടെ പറയും. എന്നുവച്ച് ഞാനൊരിക്കലും കൂടെയുള്ള മുസ്ലീം സഹോദരങ്ങളെയോ സഹോദരിമാരെയും നിരാകരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.