DeathKerala NewsLatest NewsUncategorized
കൈകാലുകൾ കഴുകാനിറങ്ങി: പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

പാലക്കാട്: ജില്ലയിലെ കുനിശേരിയിൽ ഒരു വീട്ടിലെ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിൻഷാദ്(12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് കുളത്തിൽ മരിച്ചത്.
പ്രദേശത്ത് കളിക്കാനിറങ്ങിയ കുട്ടികൾ സമീപത്തെ കുളത്തിൽ കൈകാലുകൾ കഴുകാനിറങ്ങിയപ്പോൾ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് വിവരം അടുത്തള്ളവരെ അറിയിച്ചത്.
മുങ്ങിത്താഴ്ന്ന കുട്ടികളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വെളളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങൾ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.