CinemaKerala NewsMovieUncategorized

ഹൗസ് ഫുൾ ബോർഡ് എവിടെനിന്ന് ഒപ്പിച്ചു; കടം പറഞ്ഞ് വാങ്ങിയതാ: വിമർശകന് മറുപടിയുമായി അജു വർഗീസ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അജു വർഗീസ്.ജീവത്തിലെ സന്തോഷവും സങ്കടങ്ങളും എല്ലാം തന്നെ പ്രേക്ഷകരോട് പങ്ക് വെക്കാറുണ്ട്. ഒപ്പം തന്നെ ട്രോളി വരുന്ന പോസ്റ്റുകളും പങ്കുവക്കാറുണ്ട്. ഇപ്പോൾ ഇതാ തരത്തിൽ ഒരു പോസ്റ്റിന് തിരിച്ച കമന്റ് ചെയ്ത ശ്രെദ്ധനേടുകയാണ് തരാം. അജു വർഗീസ് നായകനായി പ്രദർശനത്തിന് എത്തിയ ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അരുൺ ചന്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയെ വിമർശിച്ച ഒരാൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അജു വർഗീസ്. സിനിമ മികച്ചതാണെന്ന് പറഞ്ഞതിനെ കളിയാക്കിയതിനാണ് അജു വർഗീസ് മറുപടി പറഞ്ഞിരിക്കുന്നത്. വിമർശനവും അജു വർഗീസിന്റെ മറുപടിയും ഒരുപോലെ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

റാന്നിയിലെ തിയറ്ററിൽ ചിത്രത്തിന്റെ ഹൌസ് ഫുൾ ഷോയുടെ ഫോട്ടോയാണ് അജു വർഗീസ് പങ്കുവെച്ചത്. ഹൗസ് ഫുൾ ബോർഡ് എവിടെനിന്ന് ഒപ്പിച്ചുവെന്നായിരുന്നു വിമർശിച്ചത്. കടം പറഞ്ഞ് വാങ്ങിയെന്നായിരുന്നു അജു വർഗീസ് പറഞ്ഞത്. അജു വർഗീസ് തന്നെ ഇരട്ടവേഷത്തിൽ ചിത്രത്തിൽ എത്തുന്നു. സിനിമയുടെ മികച്ച രംഗങ്ങളുടെ ഫോട്ടോയും അജു വർഗീസ് ഷെയർ ചെയ്‍തിരുന്നു. ഗുരു പ്രസാദ് എം ജിയാണ് സാജൻ ബേക്കറി സിൻസ് 1962ന്റെ ഛായാഗ്രാഹകൻ.

ലെനയും അജു വർഗീസും സഹോദരങ്ങളായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഗണേഷ് കുമാറും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രശാന്ത് പിള്ളയാണ് സാജൻ ബേക്കറി സിൻസ് 1962ന്റെ സംഗീത സംവിധായകൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button