കോഴിക്കോട് കളക്ടേറ്റിലേക്ക് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടേറ്റിലേക്ക് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രണ്ടു പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്കു കൊണ്ടു പോയി. സമരം അക്രമാസക്തമായി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് തീര്‍ത്ത ബാരിക്കേഡ് പിഴിതെടുത്തുവന്ന് വയനാട് ദേശീയ പാത ഉപരോധിച്ചു. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പോലീസിനെതിരേ കല്ലേറ് നടക്കുകയും ചെയ്തിട്ടുണ്ട്. ലാത്തിച്ചാര്‍ജ്ജില്‍ കെ.പി.സി.സി വൈസ് പ്രസിന്റ് ടി.സിദ്ദിഖ് അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് രണ്ട് തവണ ലാത്തിവീശി.
ഉച്ചയ്ക്ക് 12 മണിയോടെയായിരന്നു കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് പെട്ടെന്ന് തന്നെ സംഘര്‍ഷത്തിലാവുകയും ചെയ്തു.വയനാട് റോഡില്‍ കുത്തിയിരുന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. ഇവിടെ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.