DeathKerala NewsLatest News

ഇങ്ങനെയൊരു പെണ്‍കുട്ടി മരിക്കുമോ?വായിലും മൂക്കിലും പഞ്ഞി നിറച്ച് സെല്ലോ ടേപ്പ് ഒട്ടിച്ച നിലയില്‍;തലയില്‍ പ്ലാസ്റ്റിക് കവറും

കൊച്ചി:വീട്ടിലെ കിടപ്പുമുറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരട് മുസ്‌ളീംപള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്ബില്‍ ജോസഫിന്റയും ജെസിയുടെയും ഇളയ മകള്‍ നെഹിസ്യ (17)യെയാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വായിലും മൂക്കിലും പഞ്ഞിനിറച്ചശേഷം സെല്ലോ ടേപ്പ് ഒട്ടിച്ച്‌ പ്‌ളാസ്റ്റിക് കവര്‍ തലവഴി മൂടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കഴുത്തില്‍ കയര്‍ മുറുക്കി കെട്ടുകയും ചെയ്തിരുന്നു. രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് അയല്‍വാസിയുടെ സഹായത്തോടെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ പൊലീസ് ഫൊറന്‍സിക് വിഭാഗത്തെ വിളിച്ചുവരുത്തി പരിശോധന നടത്തി. കുട്ടി ആത്മഹത്യചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ അച്ഛനും മൂത്ത സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്.

പഠിക്കാന്‍ മിടുക്കിയാണ് നെഹിസ്യ. കഴിഞ്ഞദിവസം നടന്ന ക്‌ളാസ് പരീക്ഷയില്‍ ചില വിഷയങ്ങള്‍ക്ക് ഒന്നോരണ്ടോ മാര്‍ക്കിന്റെ കുറവുണ്ടായി. ഇതിന് അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യചെയ്തതാണോ എന്നാണ് പൊലീസിന്റെ സംശയം.

കഴിഞ്ഞ വെളളിയാഴ്ച നടന്ന നെഹിസ്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ കൂട്ടുകാരെ ക്ഷണിച്ചു വരുത്തിയിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button