Kerala NewsLatest News

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാരിന്റെ തീരുമാനം

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാരിന്റെ തീരുമാനം. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമിഷന്റെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. കേസില്‍ ഒമ്ബതു പേരാണ് പ്രതികളായിട്ടുള്ളത്.

സബ് ഇന്‍സ്പെക്ടര്‍ കെ എ സാബു, എ എസ് ഐ റജിമോന്‍, പൊലീസ് ഡ്രൈവര്‍ നിയാസ്, സജീവ് ആന്റണി, ഹോം ഗാര്‍ഡായിരുന്ന ജയിംസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ കെ ജോര്‍ജ്, എഎസ്‌ഐ റോയ് കെ വര്‍ഗീസ്, സീനിയര്‍ എഎസ്‌ഐ ബിജു ലൂക്കോസ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഗീത ഗോപിനാഥ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടാകുക. ഇവര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചിരുന്നു. കുറ്റക്കാരായ പൊലീസുകാരെ സേനയില്‍ നിന്നും പിരിച്ചുവിടണമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് കമിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പ്രതികള്‍ മര്‍ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button