Latest NewsNationalNews

സ്​കൂള്‍ പ്രിന്‍സിപ്പലിന്​ വധശിക്ഷ, അധ്യാപകന്​ ജീവപര്യന്തം;വിധി 11കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍

പട്‌ന: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പട്‌നയിലെ സ്‌കൂളിലെ പ്രിന്‍സിപ്പലിന് വധശിക്ഷ. സ്‌കൂ​ളിലെ അധ്യാപകനെ കോടതി ജീവപര്യന്തം തടവിന്​ വിധിക്കുകയും ചെയ്​തു.

പ്രത്യേക പോക്‌സോ ജഡ്ജി അവധേഷ് കുമാറാണ്​ തിങ്കളാഴ്ച വിധി പുറപുറപ്പെടുവിച്ചത്​. പ്രിന്‍സിപ്പല്‍ അരവിന്ദ് കുമാറിന് വധശിക്ഷക്ക്​ പുറെമ ഒരു ലക്ഷം രൂപ പിഴയും ചുമത്തി. കൂട്ടുപ്രതി അഭിഷേക് കുമാറിന് ജീവപര്യന്തം തടവിന്​ പുറമെ 50,000 രൂപ പിഴയും വിധിച്ചു. നഗരത്തിലെ ഫുള്‍വാരി ഷെരീഫ് പ്രദേശത്തെ സ്‌കൂളിലെ അധ്യാപകരാണിവര്‍.

2018 സെപ്റ്റംബറിലാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​. സ്​കൂളിലെ അഞ്ചാം ക്ലാസ്​ വിദ്യാര്‍ഥിനിക്ക്​ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ ആശുപത്രിയിലെത്തിച്ചപ്പോള്‍ 11കാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിര​ുന്നു. തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ പ്രതികളുടെ പങ്ക്​ വ്യക്തമായത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button