CinemaLatest NewsMovieUncategorized

സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ല; ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടപ്പിക്കുന്നു: കമൽ

ഐഎഫ്എഫ്കെയുടെ രണ്ടാം എഡിഷനിലെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. സലീം കുമാറിനെ ഒഴിവാക്കിയതിൽ രാഷ്ട്രീയമില്ല. താരത്തിന് ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടപ്പിക്കുമെന്നും കമൽ പറഞ്ഞു.

സലീംകുമാറിനെ വിളിച്ചിട്ടുണ്ടാകും എന്നാണ് കരുതിയത്. വിളിച്ചിട്ടുണ്ടാകും എന്ന് ഷിബു ചക്രവർത്തി പറഞ്ഞു. ഇതിൽ കൂടുതൽ വിശദാംശങ്ങൾ അറിയില്ല. ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിച്ച ശേഷം സലീം കുമാറിനെ വിളിക്കും. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നതേയുള്ളു. താരത്തെ ഒഴിവാക്കി ഐഎഫ്എഫ്കെ നടത്താൻ കഴിയില്ലെന്നും കമൽ പറഞ്ഞു.

സംവിധായകരായ ആഷിഖ് അബുവും അമൽ നീരദും ചേർന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്. സംഘാടക സമിതിയെ സമീപിച്ചപ്പോൾ പ്രായക്കൂടുതൽ കൊണ്ടാണ് ഒഴിവാക്കിയതെന്ന അറിയിപ്പാണ് ലഭിച്ചതെന്നും സലിംകുമാർ പറഞ്ഞു. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കിൽ ആഷിക് അബുവും അമൽ നീരദുമെല്ലാം തന്റെ ജൂനിയർമാരായി കോളേജിൽ പഠിച്ചവരാണ്. താനും അവരും തമ്മിൽ അധികം പ്രായവ്യത്യാസമൊന്നുമില്ല എന്നും സലീം കുമാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button