CrimeKerala NewsLatest NewsUncategorized
ആലപ്പുഴ കരുവാറ്റയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; 30 പവന്‍ കവർന്നതായി നിഗമനം

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. കടുവന്‍കുളങ്ങരയിലെ ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. 30 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് നിഗമനം. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മോഷണം നടന്നത്.
ജ്വല്ലറിയുടെ മുന്‍ഭാഗത്തെ ഷട്ടര്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള അന്വേഷണം ഹരിപ്പാട് പൊലീസ് ആരംഭിച്ചു. സ്ഥലത്ത് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. കഴിഞ്ഞ മാസം സമാനമായ രീതിയില്‍ ജ്വല്ലറിക്ക് അടുത്തുള്ള ബാങ്കിലും മോഷണം നടന്നിരുന്നു.