CinemaMovieMusicUncategorized

കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ്; വെളിപ്പെടുത്തലുമായി ‘ഇന്ദ്രന്റെ സീത’

സിനിമകളിലൂടെയും സീരിയലുകളിലൂടെയും ജനമനസുകളിൽ സ്ഥാനംനേടിയ സ്വാസികയെ ഇന്ദ്രന്റെ സീത എന്നുപറയുന്നതാകും പ്രേക്ഷകർക്ക് പ്രിയം. അടുത്തിടെ താരത്തിന് സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. സീതയിലൂടെ തന്നെയാണ് സ്വാസിക എന്ന നടിയെ പ്രേക്ഷകർ നെഞ്ചേറ്റിയതും. പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം തന്നെയായിരുന്നു സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചതും. സീതയിൽ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ തയാറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. സീരിയലിലായാലും സിനിമയിലായാലും എന്റെ വസ്ത്രധാരണ രീതിക്ക് അനുയോജ്യമായ കഥാപാത്രങ്ങൾ ആണ് ലഭിച്ചിട്ടുള്ളത്. പക്ഷേ നല്ലൊരു പ്രൊജക്റ്റ് ലഭിച്ചാൽ എന്റെ മുടി മുറിക്കാനോ ലുക്ക് മാറ്റാനോ എനിക്ക് മടിയില്ല. ഞാൻ നേരത്തെ ജീൻസും ഷോർട്സും ധരിക്കുകയും മുടി കളർ ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവയൊന്നും എനിക്ക് പുതുമയുള്ള ഒരു കാര്യമല്ലെന്നും സ്വാസിക പറയുന്നു. സിനിമയിൽ ആയാലും സീരിയലിലായാലും സ്വാസിക കൂടുതൽ സാരി ധരിച്ചുള്ള വേഷങ്ങളിലാണ് കൂടുതൽ പ്രേക്ഷകർ കണ്ടിട്ടുള്ളത്.

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം സ്വാസിക അഭിനയിച്ചു. 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന മലയാള ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികൾ ആരും മറക്കില്ല. വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവർഡ് ലഭിച്ചത്. ഇപ്പോൾ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക്.

കുറച്ച് നാളുകൾക്ക് മുമ്പ്, താൻ വിവാഹിതയാകുന്നുവെന്ന വാർത്ത അടിസ്ഥാനഹരിതമെന്ന് സ്വാസിക പറഞ്ഞിരുന്നു. നടനും എഴുത്തുകാരനുമായ ബദ്രിനാഥുമായി താരം വിവാഹിതയാകുന്നുവെന്നാണ് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നത്. വെബ്‌സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് എടുത്തൊരു ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിച്ചത്. പത്തുവർഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്രിനാഥെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സ്വാസിക പറഞ്ഞു

‘ഞാനും ബദ്രിനാഥും ഒരുമിച്ചൊരു വെബ് സീരിസ് ഷൂട്ട് ചെയ്തിരുന്നു. ഫെബ്രുവരി 14ന് അതിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. അതിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് എടുത്തൊരു ചിത്രമാണത്. ആ ഫോട്ടോയ്ക്ക് അങ്ങനെയൊരു അടിക്കുറിപ്പ് നൽകാനും കാരണമുണ്ട്. ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമുണ്ട്. സിനിമാകമ്പനി മുതൽ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും കണ്ടറിഞ്ഞ ആളാണ്. ആ പ്രാധാന്യം ഉള്ളതു കൊണ്ടാണ് അങ്ങനെ എഴുതിയത്.വെബ്‌സീരിസിന്റെ ടെലികാസ്റ്റ് അടുത്തതുകൊണ്ടാണ് ഇപ്പോൾ ഈ ചിത്രം പങ്കുവച്ചത് എന്നും സ്വാസിക വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button