Kerala NewsLatest NewsUncategorized
പിഎസ്സിക്കുവിട്ട തസ്തികയിലേക്ക് തിടുക്കപ്പെട്ട് നിയമനം ഇഷ്ടക്കാരെ തിരുകി കയറ്റാൻ: കേരള സർവ്വകലാശാലയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം. പിഎസ്സിക്കുവിട്ട തസ്തികയിലേക്ക് താൽക്കാലിക നിയമനം തിടുക്കപ്പെട്ട് നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിനു വേണ്ടിയാണ് തിടുക്കപ്പെട്ട് അഭിമുഖം നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. അതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ച് സെനറ്റ് ഹാളിലേയ്ക്ക് തള്ളി കയറി അഭിമുഖം തടസപ്പെടുത്തിയത്.
സർവ്വകലാശാലയിലെ അനധ്യാപക തസ്തികയിലേക്ക് അഭിമുഖ പരീക്ഷ നടത്തുന്ന സെനറ്റ് ഹാളിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളി കയറിയത്. ഹാളിനുള്ളിൽ കയറി അഭിമുഖം തടസ്സപ്പെടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വനിതാ പ്രവർത്തകർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം അഭിമുഖം തുടരുകയാണ്.