Kerala NewsLatest News

ആക്രമണം നടന്നത് ജോലി നോക്കിയ പൊലീസുകാര്‍‌ക്ക് നേരെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച്‌ കെഎസ്‌യു നടത്തിയ സമരത്തിലെ ആക്രമണം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ദുഷ്‌ട മനസുകളുടെ ഗൂഢാലോചനയാണ് ഇന്നത്തെ അക്രമത്തിന് പിന്നില്‍. ജോലി നോക്കിയ പൊലീസുകാര്‍ക്ക് നേരെയാണ് സമരക്കാര്‍ അഴിഞ്ഞാടിയത്. അവര്‍ എന്തുതെ‌റ്റാണ് ചെയ്‌തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഇത് അറിയാതെ സംഭവിക്കുന്നതല്ലെന്നും പൊലീസിനെ ആക്രമിക്കുമ്ബോള്‍ സ്വാഭാവികമായും പൊലീസ് പ്രതികരിക്കും അപ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കെത്തിക്കാം എന്നാണ് ചിലരുടെ കണക്കുകൂട്ടാല്‍. പ്ളാന്‍ ചെയ്‌തതനുസരിച്ചാണ് പൊലീസുകാര്‍ക്ക് നേരെ നടന്ന ആക്രമണം. പക്ഷെ സഹപ്രവര്‍ത്തകരെ തല്ലുന്നത് കണ്ടിട്ടും പൊലീസ് സംയമനം പാലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിലര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വിഷമമുണ്ടായി. സര്‍ക്കാരിന്റെ വികസനം ജനങ്ങളില്‍ എത്തിക്കാതിരിക്കാനുള‌ള ആസൂത്രിത ശ്രമം നടക്കുന്നുവെന്നും ജനങ്ങളെ തെ‌റ്റിദ്ധരിപ്പിക്കലാണ് കെഎസ്‌യു ആക്രമണത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ആരോപിച്ചു. റീബില്‍ഡ് കേരളയുടെ ഭാഗമായി നൂറ് പ്രാദേശിക റോഡുകളുടെ ഉദ്‌ഘാടനം നടത്തവെയാണ് മുഖ്യമന്ത്രി കെഎസ്‌യു പ്രകടനത്തിനെതിരെ ഇങ്ങനെ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button