പ്രണയത്തില്‍ നിന്നും പിന്മാറാന്‍ കാമുകന് പോലീസിന്റെ മര്‍ദ്ദനം, പരാതിയുമായി പത്തൊന്‍പതുകാരന്‍

തൃശൂര്‍: തൃശ്ശൂര്‍ സ്വദേശി സുജിത്ത് ആണ് ഒല്ലൂര്‍ പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സ്റ്റേഷനില്‍ വിളിച്ച് വരുത്തി കഴുത്തിലും കാലിലും മര്‍ദിച്ചെന്നാണ് യുവാവിന്റെ പരാതി.പ്രണയത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് 19കാരന് പൊലീസിന്റെ മര്‍ദ്ദനം.
പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. സംഭവത്തില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കാനാണ് സുജിത്തിന്റെയും കുടുംബത്തിന്റെയും തീരുമാനം. അതേസമയം, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ വ്യക്തത വരുത്താന്‍ സ്റ്റേഷനില്‍ വിളിപ്പിച്ചെന്നാണ് പൊലീസിന്റെ വിശദീകരണം.
സുജിത്ത്, പടവരാട് സ്വദേശിയായ ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ പലതവണ പറഞ്ഞിട്ടും സുജിത്ത് പിന്മാറിയില്ല. കഴിഞ്ഞ ദിവസം വീട്ടില്‍ വച്ച് സംസാരിച്ചിട്ടും തീരുമാനമായില്ല. തുടര്‍ന്ന് സുജിത്ത് വീട്ടില്‍ അതിക്രമിച്ച് കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാട്ടി വീട്ടുകാര്‍ പരാതി നല്‍കി.
സംഭവത്തില്‍ കേസെടുത്ത ഒല്ലൂര്‍ പൊലീസ് കഴിഞ്ഞ ദിവസം സുജിത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പിന്നീട് വ്യാഴാഴ്ച രാവിലെ വിളിച്ചു വരുത്തി മര്‍ദിച്ചു എന്നാണ് ആക്ഷേപം. എന്നാല്‍ യുവാവിനെ മര്‍ദിച്ചെന്ന കാര്യം പൊലീസ് നിഷേധിച്ചു. സ്റ്റേഷനില്‍ നിന്നും വിട്ടയച്ച ശേഷവും പെണ്‍കുട്ടിയുടെ ചിത്രം സുജിത്ത് സുഹൃത്തുക്കളുമായി പങ്കുവച്ചെന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിപ്പെട്ടെന്നും ഇതില്‍ വ്യക്തത വരുത്താനാണ് വിളിപ്പിച്ചെതന്നുമാണ് വിശദീകരണം.