Kerala NewsLatest NewsUncategorized

പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം; രണ്ട് ഹോട്ടലുകൾ പൂർണമായി കത്തിനശിച്ചു

പാലക്കാട്: നഗരത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ രണ്ട് ഹോട്ടലുകൾ പൂർണമായി കത്തിനശിച്ചു. ഹോട്ടലിന് ഉള്ളിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളേയും പുറത്ത് എത്തിച്ചു. ചെറിയ രീതിയിൽ തീ പടർന്നപ്പോൾ തന്നെ ആളുകൾ പുറത്തിറഞ്ഞിയത് വലിയ ഒരു അപകടമാണ് ഒഴിവായത്.

പാലക്കാട് സ്റ്റേഡിയം ബൈപ്പാസിനടുത്തുള്ള നൂർജഹാൻ ഓപ്പൺ ഹില്ലിലാണ് തീപിടിത്തം. റസ്റ്ററന്റ് പൂർണമായി കത്തി നശിച്ചു. ഉള്ളിൽ ഇപ്പോഴും തീ പടരുന്നുണ്ട്. ഗ്യാസ് കുറ്റികൾ നീക്കിയിട്ടുണ്ടെങ്കിലും തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു.

ഹോട്ടിലിൻറെ അടുക്കള ഭാഗത്ത് നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button