Kerala NewsLatest News

ഇന്ധന ചോര്‍ച്ച: എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

തിരുവനന്തപുരം: ഇന്ധന ചോര്‍ച്ചയെത്തുടര്‍ന്ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് അധികൃതര്‍ പറയുന്നത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ കനത്ത ജാഗ്രതയും സുരക്ഷയും ഏര്‍പ്പെടുത്തി.

ഏതുസാഹചര്യവും നേരിടാന്‍ അഗ്നിരക്ഷാ സേനയും സി ഐ എസ് എഫും സജ്ജമായിരുന്നു. വിമാനം പ്രശ്നങ്ങളൊന്നും കൂടാതെ ലാന്‍ഡിംഗ് നടത്തിയപ്പോഴാണ് മണിക്കൂറുകള്‍ നീണ്ട പിരിമുറുക്കത്തിന് വിരാമമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button