CinemaMovieMusicUncategorized

മുഴുനീള കഥാപാത്രവുമായി നഞ്ചിയമ്മ വീണ്ടും സിനിമയിലേയ്ക്ക്

അയ്യപ്പനും കോശിയിലെ ഒറ്റ ഗാനം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നഞ്ചിയമ്മ വീണ്ടും സിനിമയിലേയ്ക്ക്. ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവഹിക്കുന്ന ചെക്കനിൽ അഭിനേതാവായും ഗായികയായും എത്തുന്നു. ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ വിഷ്ണു പുരുഷനാണ് നായകൻ.

വിഷ്ണുവിന്റെ മുത്തശ്ശിയുടെ വേഷമാണ് നഞ്ചിയമ്മയ്ക്ക് മുഴുനീള വേഷത്തിലാണ് എത്തുന്നത്. പൂർണമായി വയനാടിന്റെ ദൃശ്യഭംഗിയിൽ ഒരുങ്ങുന്ന ചെക്കനിൽ വിനോദ് കോവൂർ, തെസ് നിഖാൻ, അബു സലിം , സലാം കൽപ്പറ്റ, അമ്പിളി തുടങ്ങിയവരും നിരവധി നാടക കലാകാരൻമാരും വേഷമിടുന്നു. ഛായാഗ്രഹണം സുരേഷ് റെഡ് വൺ നിർവഹിക്കുന്നു.

അറുപത്തിരണ്ടുകാരിയായ നഞ്ചിയമ്മ അട്ടപ്പാടിയിലെ ഗോത്രഭാഷയായ ഇരുള ഭാഷയിൽ എഴുതിയ കലക്കാത്ത സന്തനമാരം വേഗു വേഗ പൂത്തിരിക്ക എന്ന ഗാനം അയ്യപ്പനും കോശിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ചിത്രത്തിൽ നഞ്ചിയമ്മ ചെറിയൊരു വേഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button