മരിച്ചത് 12,000ത്തോളം പേര്,അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതല്‍ ബാധിച്ച നഗരങ്ങളില്‍ ബംഗളൂരു മൂന്നാം സ്ഥാനത്ത്

രാജ്യത്ത് അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതല്‍ ബാധിച്ച നഗരങ്ങളില്‍ ബംഗളൂരു മൂന്നാം സ്ഥാനത്ത്.’ഗ്രീന്‍പീസ് സൗത്ത് ഈസ്റ്റ് ഏഷ്യ’ നടത്തിയ പഠനത്തില്‍ 12,000ത്തോളം പേര് ബംഗളൂരുവില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് മരിച്ചതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം മൂലമുള്ള മരണം കുറക്കാന്‍ ഹരിത ഇന്ധനവും മറ്റ് ഊര്‍ജ ഉറവിടങ്ങളും അവലംബിക്കേണ്ടതുണ്ടെന്നും ഗ്രീന്‍പീസ് നിര്‍ദേശിച്ചു. നഗരങ്ങളില്‍ സൈക്ലിങ്, പൊതുവാഹനം, നടത്തം തുടങ്ങിയവക്ക് മുന്‍ഗണന നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതോടെ കാലാവസ്ഥയില്‍ ഉള്‍പ്പെെട മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഗ്രീന്‍പീസ് മുന്നറിയിപ്പ് നല്കി.