കേരള തീരത്ത് വിദേശികള്‍ക്ക് മീന്‍ പിടിക്കാമോ? ഇ.എം.സി.സി പ്രതിനിധികളുമായി ഫിഷറീസ് മന്ത്രി ചര്‍ച്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് ചെന്നിത്തല

കൊല്ലം: ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇ.എം.സി.സി പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തുന്ന ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.
ഇ.എം.സി.സി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ അമുല്യമായ മത്സ്യസമ്ബത്ത് അമേരിക്കന്‍ കമ്ബനിക്ക് തീറെഴുതാനുള്ള നീക്കമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കമ്ബനി വ്യവസായമന്ത്രിക്ക് നല്‍കിയ കത്തില്‍ ഫിഷറീസ് മന്ത്രിയുമായി ചര്‍ച്ച നടത്തിയ കാര്യം പറയുന്നുണ്ട്. ന്യൂയോര്‍ക്കില്‍ വെച്ച് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ കാര്യവും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇടപാടില്‍ സംശയത്തിന്‍റെ മുന നീളുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും ചെന്നിത്തല വ്യക്തമാക്കി.
400 ആഴക്കടല്‍ യാനങ്ങള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ കരാറുണ്ടക്കുന്നത്. ബോട്ടുകളും മദര്‍ വെസ്സലുകളും അടുപ്പിക്കാന്‍ പുതിയ ഹാര്‍ബറുകള്‍, പുതിയ സംസ്കരണ ശാലകള്‍, 200 ചില്ലറ മത്സ്യ വിപണന കേന്ദ്രങ്ങള്‍, മത്സ്യ കയറ്റുമതി സംവിധാനം എന്നിവയും കരാറില്‍പ്പെടുന്നു. സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം 20-25 വര്‍ഷം വരെ അമേരിക്കന്‍ കമ്ബനിക്കാണ്. പിന്നീട് കേരളത്തിന് കൈമാറുമെന്നാണ് വ്യവസ്ഥ.