കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞതിന് പിതാവിനോട് വിശദീകരണം ചോദിച്ചയാളാണ് കോണ്‍ഗ്രസ് വേദിയിലിരിക്കുന്നത്; ഷമ്മി തിലകന്‍

സിനിമ സംഘനടയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. കമ്മ്യൂണിസ്റ്റാണ് എന്ന് പരസ്യമായി പറഞ്ഞതിന് പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും പുറത്താക്കുകയും ചെയ്തയാളാണ് കോണ്‍ഗ്രസിനൊപ്പം വേദി പങ്കിടുന്നതെന്ന് ഷമ്മി തിലകന്‍ ഇടവേള ബാബുവിനെ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം………………….
#ഞാന്‍_കമ്മ്യൂണിസ്റ്റാണ്..!
എന്ന് പരസ്യമായി പറഞ്ഞതിന് എന്‍്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ #പ്രതി പക്ഷനേതാവ്..; #ഞാന്‍_കോണ്‍ഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പം..? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?
നന്നായി കണ്ണ് തള്ളി കണ്ടാ മതി..!