CinemaLatest NewsNationalNews
രജനീകാന്തിനെ സന്ദര്‍ശിച്ച് കമല്ഹാസന്; രാഷ്ട്രീയചര്‍ച്ചകള്‍ നടന്നില്ലെന്ന് വിശദീകരണം

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ ഹാസന് നടന് രജനീകാന്തിനെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ച്ച അരമണിക്കൂര്‍ നീണ്ടു നിന്നു. ഇരുവരും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് വിശദീകരണം.
താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്ന് പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് കമല്‍ഹാസനുമായി രജനീകാന്ത് കൂടിക്കാഴ്ച്ച നടത്തുന്നത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മക്കള്‍ നീതി മയ്യം വന്‍പ്രചാരണപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ പിന്തുണ തേടുമെന്ന് കമല്ഹാസന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഏറെനാള്‍ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയ രജനി കാന്ത് അപ്രതീക്ഷിതമായി കഴിഞ്ഞ ഡിസംബറിലാണ് താന്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്.