CinemaLatest NewsNationalNews
പ്രണയദിനത്തില്‍ മാസ്കും ഹെല്‍മെറ്റുമില്ലാതെ ബൈക്ക് റൈഡ്,വിവേക് ഒബ്റോയിക്കതിരെ കേസ്

പ്രണയദിനത്തില്‍ മാസ്കും ഹെല്‍മെറ്റുമില്ലാതെ ബൈക്ക് ഓടിച്ചതിന് നടന്‍ വിവേക് ഒബ്റോയിക്കതിരെ പോലീസ് കേസെടുത്തു. വാലന്‍റൈന്‍സ് ദിനത്തില്‍ ഭാര്യ പ്രിയങ്കക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. മാസ്കും ഹെല്‍മറ്റും ധരിക്കാതെ വിവേക് ഒബ്റോയ് ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
നടന്‍ തന്നെയാണ് ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. അത് റിട്വീറ്റ് ചെയ്ത സാമൂഹ്യ പ്രവര്‍ത്തകന്‍, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെയും മുംബൈ പൊലീസിനെയും ടാഗ് ചെയ്തു. നടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടാഗ് ചെയ്തത്.തുടര്‍ന്നാണ് താരത്തിനെതിരെ പോലീസ് കേസെടുത്തത്.