CinemaLatest NewsNews
സിനിമാ ഷൂട്ടിങ് സെറ്റിന് തീയിട്ടു

കൊച്ചി: എറണാകുളത്ത് സിനിമാ ഷൂട്ടിങ് സെറ്റ് തീവച്ച് നശിപ്പിച്ചതായി പരാതി. കടമറ്റത്താണ് സംഭവം. യുവ സിനിമാ പ്രവര്‍ത്തകരുടെ ‘മരണവീട്ടിലെ തൂണ്’ എന്ന സിനിമയുടെ സെറ്റാണ് തീവച്ച് നശിപ്പിച്ചത്.
എല്‍ദോ ജോര്‍ജാണ് സിനിമയുടെ സംവിധായകന്‍. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഡിറ്റോയെ പ്രധാന കഥാപാത്രമാക്കിയുള്ളതായിരുന്നു സിനിമ. സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു.